Saturday, November 24, 2012

സത്യത്തില്‍ എന്താണ് അറബ് - ഇസ്രായീല്‍ പ്രശനം ? !!!

2012 നവംബറില്‍ ഇസ്രയേല്‍ - ഗാസാ ആക്രമണം രൂക്ഷമായ സമയത്ത്  ഏറ്റവും കൂടുതല്‍ ബോംബുകള്‍ വീണത്‌ ഫേസ്ബുക്കില്‍ ആണെന്ന് തോനിപോക്കും വിധമാണ്   ഫേസ്ബുക്കിലൂടെ ഭീകര ചിത്രങ്ങള്‍ ചിതറി തെറിച്ചത്‌.

നിരപരാധികള്‍ ഇരകളാകുന്ന അന്യായമായ എല്ലാ യുദ്ധങ്ങളും അപലപിക്കപെടെണ്ടത് തന്നെ..സംശയമില്ല പക്ഷെ  ലോകത്തിലെ  മുസ്ലിങ്ങളെ മുഴുവനും ഇല്ലാതാക്കുന്ന അജണ്ടയുടെ ഭാഗമായി അമേരിക്കയുടെ സഹായത്താല്‍  മുസ്ലിങ്ങളുടെ മേല്‍ നടത്തുന്ന  യുദ്ധമാണ് ഇതെന്ന ഭാഷ്യംകൂടി  ചിലര്‍ പ്രകടിപ്പിച്ചതുകണ്ടു, ഇത് നിഗൂഡമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ചിലര്‍ മനപ്പൂര്‍വ്വം തെറ്റിധരിപ്പിക്കുകയാണെന്ന ബോധ്യമാണ് ഈ വിഷയത്തെ കുറിച്ചുള്ള  വസ്തു നിഷ്ട്ടമായ കുറിപ്പിന് പ്രേരിപ്പിച്ചത്. മതപരമായ വിശ്വസങ്ങളിലൂടെ ഈ പ്രശനം  കാണാതെ  എന്നാല്‍ ഈ പ്രശനത്തില്‍ മതങ്ങളുടെ സ്വാധീനം വിസ്മരിക്കാതെയുള്ള ഒരു അന്യെഷനമാണ് ഇവിടെ ശ്രമിക്കുന്നത് 

(പശ്ചിമ ഏഷ്യ എന്നത് കൊണ്ട്ഈ എഴുത്തില്‍  ഉദേശിക്കുന്നത് ഇന്നത്തെ ഇസ്രായീല്‍ , പലസ്തീന്‍ , ലെബനോന്‍ ന്‍റെ തെക്ക് വശം , ജോര്‍ദാന്‍ ന്റെ പടിഞ്ഞാറു വശം , സിറിയയുടെ തെക്ക് പടിഞ്ഞാറു വശം, ഈജിപ്ത് ന്റെ വടക്ക് കിഴക്ക് വശം(ഈജിപ്ത് ഇന്ന് ആഫ്രിക്കയുടെ ഭാഗമാണെങ്കില്‍കൂടി )  തുടങ്ങിയ  പ്രദേശങ്ങളെ മാത്രമാണ് )

ഇന്നത്തെ അറബ് - ഇസ്രായീല്‍ പ്രശനം അറബ് വംശജരുടെയും ഇസ്രയേല്‍ വംശജരുടെയും പശ്ചിമേഷ്യയിലെ നിലനില്‍പ്പിന്റെ പ്രശ്നമാണ് , ജൂത - ക്രിസ്തീയ - ഇസ്ലാമിക വിശ്വാസങ്ങള്‍ ഈ പ്രശ്നത്തെ ഒരുപാട് സ്വാതീനിക്കുന്നുണ്ട് താനും. 

1948 ഓ  അതിനു കുറച്ചു മുന്‍പുള്ള കുറച്ചു വര്‍ഷങ്ങള്‍ മുതല്‍ക്കോ തൊട്ടു ഇന്ന് വരെ നടന്ന സംഭവങ്ങളെ മാത്രം അവലംബിച്ച് അറബ് - ഇസ്രായീല്‍ പ്രശ്നങ്ങളെ വിലയിരുത്തുന്നത് ചരിത്രത്തോട് ചെയ്യുന്ന ഏറ്റവും വലിയ അനീതി ആയിരിക്കും ഈ വിഷയത്തെ വിലയിരുത്തേണ്ടത് യേശുവിനും മോസസിനും ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ 1948 വരെയുള്ള പശ്ചിമേഷ്യയുടെ  ചരിത്രത്തിലൂടെയാണ്.

ഇസ്രായേലികള്‍

വ്യക്തമായ  ഭാഷയും സംസ്കാരവും ഉണ്ടായിരുന്ന പശ്ചിമേഷ്യയിലെ കാനാന്‍ പ്രദേശത്തെ ഒരു കൂട്ടം ഗോത്ര വര്‍ഗ വിഭാഗമാണ്‌ ഇസ്രായേലികള്‍. ബി സി പതിമൂനാം നൂറ്റാണ്ടിലെ ഈജിപ്ഷ്യന്‍ ശിലാ ലിഖിതങ്ങളിലാണ് ഇസ്രായീല്‍ എന്ന പരാമര്‍ശം ചരിത്രത്തില്‍ ആദ്യമായി രേഖപെടുത്തുന്നത്.

വിശ്വാസപരമായി അബ്രഹാമിന്റെ മതം പിന്‍പറ്റുന്നവര്‍ , അബ്രഹാമിന്റെ ചെറുമകന്‍ യാക്കൂബിന്റെ മക്കളുടെ സന്താന പരമ്പരയിലൂടെ ഉണ്ടായ ഗോത്ര വിഭാഗങ്ങളാണ് തങ്ങള്‍ എന്ന് വിശ്വസിക്കുന്നവര്‍. ഈജിപ്ഷ്യന്‍ അധിനിവേശത്തെ ചെറുത്ത വിപ്ലവകാരി മോസസാണ് വലിയൊരു വിഭാഗം ഇസ്രായേലി വശജരെയും ദൈവ കല്പനയാല്‍ ഈജിപ്തില്‍ നിന്നും  കാനാന്‍ പ്രദേശത്ത് കൊണ്ട് വന്നു താമസിപ്പിച്ചത് എന്ന് വിശ്വസിക്കുന്നു. അതിനു ശേഷമാണ് ഇസ്രായേലി രാജവംശങ്ങള്‍ ഉണ്ടാവുന്നതും ദാവീദ് , സോളമന്‍ തുടങ്ങിയ ഇസ്രായേലി ചക്രവര്‍ത്തിമാര്‍ പശ്ചിമേഷ്യ ഭരിക്കുന്നതും. 

ഇസ്ലാമും ക്രിസ്ത്യനിറ്റിയും ഈ വിശ്വാസം പൂര്‍ണ മായും അന്ഗീകരിക്കുന്നുണ്ട്‌, മാത്രമല്ല ബൈബിളിലും ഖുരാനിലും പരാമര്‍ശിച്ചിട്ടുള്ള അബ്രഹാമിന് ശേഷമുള്ള  പ്രവാചകന്‍മാരില്‍ എല്ലാവരും സംവേധിചിരുന്നത് ഇസ്രായീല്‍ സമൂഹത്തിലെ പ്രശ്നഗളില്‍ ഇടപെട്ടിട്ടയിരുന്നു ,  ഇസ്രായീല്‍ സന്തതികള്‍ എന്നാണ്  ഖുറാനും , ബൈബിളും ഒരു പോലെ ഈ വിഭാഗം  ജനങ്ങളെ അഭിസംബോതനം ചെയ്യുന്നത്.

മനുഷ്യരില്‍ ശ്രേഷ്ട്ടരായി ദൈവം തിരഞ്ഞെടുക്കപ്പെട്ട വിഭാഗം  ഇസ്രായില്‍ വംശജര്‍ ആണെന്നും അതുകൊണ്ട് ലോകത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ നിയന്ത്രണം ഇസ്രായേലി വംശജരുടെ കയ്യിലാവണമെന്നതും അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്.ഇത് ഇന്ന്  അറബ്-ഇസ്രയേല്‍ പ്രശ്നം പരിഹരിക്കപെടാതെ ഇരിക്കുന്നതിന്റെ വിശ്വാസ പരമായ സ്വാധീനങ്ങളില്‍ ഒന്നാണിത് . അതുപോലെ തന്നെ  ഇസ്രായേലി വംശജന്‍ അല്ലാത്ത ജൂതരെ ജൂതരായ് അന്ഗീകരിച്ചിരുന്നുമില്ല. അതുകൊണ്ട് തന്നെ ജൂതര്‍ കാലങ്ങളായി വ്യക്തമായ ഒരു വംശീയ ഐടെന്റിട്ടി സൂക്ചിച്ചു പോകുന്നവരാണ്.
ക്രിസ്തുമതത്തിന്റെ വളര്‍ച്ച തുടങ്ങുന്നത് വരെ പശ്ചിമേഷ്യയില്‍ വ്യക്തമായ ആതിപത്യത്തോടെ ജീവിച്ചിരുന്നു ഇസ്രായേലികള്‍. 

യേശുവിനു ശേഷമുള്ള ഇസ്രായേലികള്‍ 
---------------------------------------------------------------------
ഇസ്രായേലി സമൂഹത്തിലെ ജീര്‍ണതകളെ തുറന്നു കാട്ടിയും പൌരോഹിത്യത്തിന്റെ ചൂഷനങ്ങളോട് പ്രതികരിച്ചുമാണ് യേശു ഇസ്രായീല്‍ സമൂഹത്തില്‍ വിപ്ലവം നയിക്കുന്നത്.
അബ്രഹാമിന്റെയും മോസസിന്റെയും ആശയങ്ങള്‍ കേവലം  ഇസ്രായേലി വംശജരില്‍ മാത്രം ഒതുക്കി നിര്‍ത്തെണ്ടതല്ല മറിച്ചു ലോകം മുഴുവനും പ്രച്ചരിപ്പിക്കെണ്ടാതാണ് എന്നദ്ദേഹം വാദിക്കുക്കുകയും റോമന്‍ അതിനിവേശത്തിനെതിരെ പോരാടുകയും ചെയ്ത  യേശുവിന്റെ ആശയങ്ങള്‍ ക്രിസ്തു മതം എന്ന പേരില്‍ ഉണ്ടാലെടുക്കുകയും ചെയ്യുന്നു, മോസസിനു ശേഷം ഒരു പ്രവാചകനെ അന്ഗീകരിക്കാത്ത ജൂതര്‍ ക്രിസ്ത്യാനികളുമായി  ശത്രുതയിലാവുന്നു. 

യേശുവിന്റെ കാലശേഷം യുറോപ്പില്‍ ക്രിസ്തുമതത്തിന് സ്വീകാര്യത ഏറുകയും , റോമാ സാമ്രാജ്യത്തില്‍ ക്രിസ്തുമതത്തിന്റെ  സ്വാധീനം ഉണ്ടാകുകയും ചെയ്തത് മുതലാണ് പശ്ചിമേഷ്യയില്‍ ഇസ്രായേലികളുടെ കഷ്ട്ടകാലം തുടങ്ങുന്നത്.
യേശുവിന്റെ പുണ്യ ഭൂമിയുടെ നിയന്ത്രണം ക്രിസ്ത്യാനികള്‍ക്ക് വേണം എന്നാ വികാരത്തിന്റെ പേരിലാണ് എ ഡി 130 മുതല്‍ പശ്ചിമേഷ്യയില്‍ നിന്നും ജൂത ഇസ്രായേലികള്‍ പുറത്താക്കപെടുകയും കൂട്ട കൊല ചെയ്യപെടുകയും , ബാക്കിവന്നവര്‍ ക്രിസ്തുമതത്തിന് വിധേയമായി ജീവികേണ്ടി വരികയും ചെയ്തത് . അങ്ങനെ രണ്ടായിരം വര്‍ഷത്തോളം ജീവിച്ച മണ്ണില്‍ നിന്നും വലിയൊരു വിഭാഗം  ഇസ്രായേലികള്‍  അറേബ്യയിലേക്കും യുരോപ്പിലെക്കും  പാലായനം ചെയ്യപ്പെട്ടു.

മുഹമ്മദിന് ശേഷമുള്ള പശ്ചിമ ഏഷ്യ 
--------------------------------------------------------------
ക്രിസ്തുവിനു അറനൂരു വര്‍ഷങ്ങള്‍ക്കു ശേഷം അബ്രഹാമിന്റെയും മക്കളുടെയും മോസസിന്റെയും യേശുവിന്റെയും ആശയങ്ങളുടെ അടിസ്ഥാന തത്വങ്ങളെ അഗീകരിച്ചുകൊണ്ട് തന്നെ അറേബ്യയിലെ  സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെട്ടാണ് മുഹമ്മദ്  ഇസ്ലാം എന്നാ മതവുമായി അറേബ്യന്‍ ജനങ്ങള്‍ക്കിടയില്‍  സ്വാധീനം ഉറപ്പിക്കുന്നത്. 
തുടക്കത്തില്‍ മദീനയിലുള്ള ഇസ്രയേലീ വംശജരുമായി സഹകരിച്ചയിരുന്നു അദ്ധേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം , അതുകൊണ്ട് തന്നെ ഇസ്ലാമിലെ പല അനുഷ്ട്ടനങ്ങളിലും  ആചാരങ്ങള്‍ളിലും ജൂത സ്വാധീനം ഉണ്ടായിട്ടുണ്ട്.

പിന്നീട് മുഹമ്മദിനെ പ്രവാചകനായി അന്ഗീകരിക്കതത്തിന്റെ പേരിലും പരസ്പരമുള്ള ചില കരാറുകള്‍ ലങ്ഘിച്ചതിന്റെ പേരിലും ജൂതരും മുസ്ലിങ്ങളും തമ്മില്‍  അകലുന്നു പരസ്പര വിശ്വാസം നഷ്ട്ടപെട്ടു പരസ്പരം യുദ്ധം ചെയ്തു . ഇത് ഇന്ന്  അറബ്-ഇസ്രയേല്‍ പ്രശ്നം പരിഹരിക്കപെടാതെ ഇരിക്കുന്നതിന്റെ വിശ്വാസ പരമായ മറ്റൊരു സ്വാധീനങ്ങളില്‍ ഒന്നാണ്.

മുഹമ്മദിന്റെ കാല ശേഷം ഉടലെടുത്ത അറേബ്യന്‍ സാമ്രജ്വത്വം പശ്ചിമേഷ്യയില്‍ ഇസ്ലാമിന്റെ സ്വാധീനം ഉണ്ടാക്കി അതോടെ പശ്ചിമേഷ്യയുടെ നിയന്ത്രണം ക്രിസ്ത്യാനികളില്‍ നിന്നും മുസ്ലിങ്ങളിലേക്ക് വന്നു,  ജൂതരും ക്രിസ്ത്യാനികളും ഉയര്‍ന്ന നികുതി നല്‍കേണ്ട അവസ്ഥ വന്നു , ഇസ്ലാമിലേക്ക് വരാന്‍ നിര്‍ബന്തിക്കപെട്ടു ചെറുത്തു നിന്നവരെ കൊന്നൊടുക്കപ്പെട്ടു. പിന്നീടു അങ്ങോട്ട്‌ ഏതാനും നൂറ്റാണ്ടുകള്‍ പശ്ചിമ ഏഷ്യ സാക്ഷ്യം വഹിച്ചത് യുറോപ്യന്‍ ക്രിസ്തീയ ശക്തിയുടെയും അറബ് മുസ്ലിം ശക്തിയുടെയും പശ്ചിമ ഏഷ്യയുടെ നിയന്ത്രണത്തിന് വേണ്ടി നടന്ന യുദ്ധങ്ങള്‍ ആണ്. കുരിശു യുദ്ധങ്ങളിലൂടെ ഇരുനൂറു വര്ഷം യുറോപ്യന്‍ കിര്സ്ത്യനികള്‍ പശ്ചിമേഷ്യ നിയന്ത്രിച്ചു . പിന്നീടു എ ഡി 1292 മുതല്‍ ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ബ്രിട്ടന്റെ നിയന്ത്രണത്തില്‍ ആവുന്നത് വരെ പശ്ചിമേഷ്യ  നിയന്ത്രിച്ചിരുന്നത് അറബ് - തുര്‍ക്കി ശക്തികള്‍ ആയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഒട്ടോമാന്‍ തുര്‍ക്കികളുടെ അവസാന കാലത്ത് യൂറോപ്പില്‍ നിന്നും ജൂതരുടെ നല്ലൊരു ഒഴുക്ക് പശ്ചിമേഷ്യയിലേക്കുണ്ടായിരുന്നു

യുറോപ്പിലെയും അമേരിക്കയിലെയും  ഇസ്രായേലികള്‍ 
-----------------------------------------------------------------------
എ ഡി ഒന്നാം നൂറ്റാണ്ട് മുതല്‍ പശ്ചിമേഷ്യയില്‍ നിന്നും പുറത്താക്കപെട്ട ജൂതര്‍ കൂടുതലും കുടിയേറിയത് യുറോപ്പിലേക്കായിരുന്നു. പക്ഷെ അവിടെ അവര്‍ക്ക് നേരിട്ടത് കൊടിയ അവഗണയും ക്രൂരതയുമായിരുന്നു. മധ്യകാല ത്തിന്റെ മധ്യം മുതല്‍ ക്രിസ്തു മതത്തിനു സ്വാധീനമുള്ള യുറോപ്യന്‍ രാജ്യങ്ങളില്‍ അവര്‍  കത്തോലിക്കാ മതം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുകയോ അല്ലാത്തവര്‍ പുറത്താക്കപെടുകയോ ചെയ്തിരുന്നു.
1020 എ ഡി യില്‍ ഇംഗ്ലണ്ടില്‍ നിന്നും 1300 എ ഡി യില്‍ ഫ്രാന്‍‌സില്‍ നിന്നും 1492 എ ഡി യില്‍ സ്പെയിനില്‍ നിന്നും 1498 എ ഡി യില്‍ പോര്‍ച്ചുഗലില്‍ നിന്നും റഷ്യയില്‍നിന്നും  ഇസ്രായേലികള്‍ പുറതാക്കപ്പെട്ടു കത്തോലിക്ക വല്‍ക്കരിക്കപെട്ടു . ചെറുത്തു നിന്നവരല്ലം തന്നെ കൂട്ടകൊല ചെയ്യപ്പെട്ടു. സയനിസ്റ്റു ചിന്തകളുടെ ആദ്യരൂപം ഉണ്ടാവുന്നത് ഈ കാലഘട്ടത്തിലാണ്.  യുറോപ്പില്‍ നിന്നും പുറത്താക്കപെട്ടവരില്‍ നല്ലൊരു വിഭാഗം അമേരിക്കയിലേക്ക് കുടിയേറി. 
യുറോപ്പില്‍ ഇരുപതാം നൂറ്റണ്ടില്‍ നാസീ സ്വാധീനമുള്ള യുറോപ്യന്‍ പ്രദേശങ്ങളില്‍ നിന്നും ജൂതര്‍ പുറത്താക്കപെടുകയും  കൂട്ടക്കൊലെ ചെയ്യപെടുകയും ചെയ്തു  

യുറോപ്പില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ജൂതര്‍ ഇരുപതാം നൂറ്റാണ്ട് ആവുമ്പോഴേക്കും അമേരിക്കയുടെ രാഷ്ട്രീയ സാമ്പത്തിക നിയമ സംവിധാനങ്ങളില്‍ വലിയൊരു സ്വാധീനമുള്ള വിഭാഗമായി വളര്‍ന്നു.


സയണിസ്റ്റ് പ്രസ്ഥാനം 
------------------------------
കുടിയേറിപാര്‍ത്ത ഇടങ്ങളിലെല്ലാം ക്രൂരതയും അവഗണയും മാത്രം സഹിച്ചു ആയിരത്തി എഴുന്നൂറ് വര്‍ഷങ്ങളോളം കഴിയേണ്ടിവന്ന ഇസ്രയെലികളില്‍ ഉണ്ടായ വിശ്വാസപരമായ ചിന്തയാണ്  ദൈവം ഇസ്രായേലികള്‍ക്കായി വാഗ്ദാനം ചെയ്ത ഭൂമിയില്‍ ഇസ്രയീലികള്‍ക്ക് മാത്രമായി ഒരു രാജ്യം വേണം എന്ന ചിന്ത. 

ക്രിസ്ത്യന്‍ സ്വാധീനമുള്ള യുറോപ്യന്‍ രാഷ്ട്രീയ നേത്ര്ത്വങ്ങള്‍ ഇതിനെ പൂര്‍ണമായും പിന്താങ്ങി , അതിനു പ്രധാനമായും രണ്ടു കാരണങ്ങളാണ് ഒന്ന് തങ്ങളുടെ ശത്രുക്കളായ പശ്ചിമേഷ്യയിലെ ഒട്ടോമാന്‍ തുര്‍ക്കി സാമ്രാജ്യത്വത്തിന് ജൂതരെകൊണ്ട് ഒരു തലവേദന  ഉണ്ടാക്കുക എന്ന രാഷ്ട്രീയ ലക്ഷ്യവും, രണ്ടു , ഇസ്രയെലികളെ വീണ്ടും ദൈവ വാഗ്ദാന ഭൂമിയായ കാനന്‍ പ്രദേശത്ത് പാര്‍പ്പിച്ചാല്‍മാത്രമേ യേശുവിന്റെ രണ്ടാം വരവ് സാധ്യമാകൂ എന്ന വിശ്വാസപരമായ കാരണവും. 

രണ്ടു ലോക മഹാ യുദ്ധങ്ങളും അതിനു ശേഷവും 
---------------------------------------------------------------
ഒന്നാം ലോക മഹാ യുദ്ധത്തിനു ശേഷം പശ്ചിമേഷ്യയുടെ നിയന്ത്രണം ഓട്ടോമന്‍ തുര്‍ക്കികളില്‍ നിന്നും ബ്രിട്ടന്റെ കൈകളിലേക്ക് വന്നു. അപ്പോഴേക്കും നാസികളുടെ യോറോപ്യന്‍ സ്വാധീനവും രണ്ടാം ലോകമഹായുദ്ധവും യുറോപ്പില്‍ വലിയൊരു  ജൂത അഭായര്തികളെ ശ്രിഷ്ട്ടിച്ചിരുന്നു .സയനിസ്റ്റു പ്രസ്ഥാനം ശക്തിയാര്‍ജിക്കുന്നു, അമേരിക്കയുടെ ശക്തമായ രാഷ്ട്രീയ പിന്തുണ സയനിസ്റ്റു പ്രസ്ഥാനങ്ങള്‍ക്ക്‌ കിട്ടുന്നു. അങ്ങനെ സമ്മര്‍ദവും  ബ്രിട്ടന്റെ തകര്‍ന്ന സാമ്പത്തിക സ്ഥിതിയും ജൂതരെ പശ്ചിമേഷ്യയിലേക്ക് കുടിയിരുത്താന്‍ ബ്രിട്ടന് നിര്‍ബന്തിതരാവുന്നു. അറബികള്‍ ഇതിനെ വൈകാരികമായി കണ്ടു കൊണ്ട് സായുധമായി നേരിടുന്നു.രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം തകര്‍ന്നടിഞ്ഞ ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതിയും മറ്റു കോളനികളിലെ പ്രശ്നങ്ങളും കാരണം , ഈ പ്രശ്നം ഇസ്രയേലികളും അറബികളും തമ്മില്‍ തീര്‍ക്കെട്ടെ എന്ന് പറഞ്ഞു ബ്രിട്ടന്‍ കൈ ഒഴിയുന്നു.

സ്വീകരിക്കാന്‍ നിര്‍ബന്തിതരായ അവസരത്തില്‍ അറബികള്‍ ഒരല്‍പം ദീര്‍ഗവീക്ഷണത്തോടെയും സമചിത്തതയോടും പ്രശ്നത്തെ സമീപിചിരുന്നെങ്കില്‍ പ്രശനം ഇത്രയൊന്നും വഷളാവാതെ എത്തിക്കാമായിരുന്നു. മക്കയില്‍ നിന്നും പുറത്താക്കപെട്ടപ്പോള്‍ മുഹമ്മദിനും അനുയായികള്‍ക്കും മദീനയിലെ ജൂതര്‍ നല്‍കിയ സ്വീകരണത്തിനും സ്വതന്ത്രിയത്തിനും പ്രത്യുപകാരം ചെയ്യാനുള്ള അവസരമായിരുന്നു പക്ഷെ ജൂതരുമായി ഇനിയൊരു കരാര്‍ ഉണ്ടാക്കുന്നത്‌  മുഹമ്മദിന്റെ ആശയങ്ങള്‍ക്ക് എതിരാണ് എന്ന അറബികളുടെ പൊതു വികാരമാണ് അറേബ്യന്‍ നേത്രത്വതിനെ അതില്‍ നിന്നും അകറ്റിയത്. 

ഇസ്രയേല്‍ - അറബ് പ്രശനം ഒരു ഇസ്രയേല്‍ യുവാവിന്റെ കാഴ്ചപാടില്‍ 

രണ്ടായിരം വര്ഷം മുമ്പ് തങ്ങളുടെ പൂര്‍വികര്‍ അവരുടെ സ്വന്തം നാടില്‍ നിന്നും പുരതാക്കാപെടുന്നു , കുടിയേറി പാര്‍ത്ത ഇടങ്ങളില്‍ നിന്നെല്ലാം അവഗണയും ക്രൂരതയും ഏറ്റുവാങ്ങുന്നു എവിടെയും ജീവിക്കാന്‍  പറ്റാത്ത നിസ്സഹായമായ  അവസ്ഥ. അപ്പോള്‍ ദൈവം പണ്ട് മോസസിനു വാഗ്ദാനം ചെയ്ത തങ്ങളുടെ പൂര്‍വികരുടെ ഭൂമിയിലേക്ക്‌ തിരച്ചു വരാന്‍ തീരുമാനിക്കുന്നു. പക്ഷെ അവിടെയും എതിരെറ്റതു അക്ക്രമവും ചാവേര്‍ ആക്രമങ്ങളും  മാത്രം. 

ഇസ്രയേല്‍ - അറബ് പ്രശനം ഒരു പലസ്തീന്‍ യുവാവിന്റെ കാഴ്ചപാടില്‍ 

രണ്ടായിരം വര്‍ഷത്തോളം തങ്ങളുടെ പൂര്വികള്‍ കഴിഞ്ഞ ഭൂമി, സ്വന്തമായി ഒരു ഐടണ്ടിട്ടി ഉണ്ടാക്കിയ ഭൂമി ,  പെട്ടന്ന് പണ്ട് ഇവിടെന്നു ഓടിപോയവരുടെ പിന്‍ തലമുറക്കാര്‍ എന്ന് പറഞ്ഞു കുറേപേരെ പണ്ട് അവരെ ഓടിച്ചു വിട്ടവരുടെ തലമുറക്കാര്‍ അവിടെ കുടിയിരുത്തുന്നു. തങ്ങളുടെ ഭൂമി പഴയ കുറെ വിശ്വാസങ്ങളുടെ പേര് പറഞ്ഞു വിദേശികള്‍ കയ്യടക്കുന്നു , അതിനെ ചെറുക്കേണ്ടത് ഓരോ പലസ്തീന്‍ യുവാവിന്റെയും കടമയാണ് എന്ന് വിശ്വസിക്കുന്നു. ( ഈ വികാരം മനസ്സിലാവാന്‍ നമ്മുടെ സ്വന്തമായ പറമ്പിലോ  മറ്റോ ആരെങ്കിലും വന്നു രണ്ടായിരം വര്ഷം മുമ്പത്തെ വിശ്വാസവും പറഞ്ഞു കൂര വെക്കുകയാണെങ്കില്‍ അതിനോട് നമ്മള്‍ എങ്ങനെ പ്രതികരിക്കും എന്ന് മാത്രം ആലോചിച്ചാല്‍ മതി ). 

പലസ്തീന്‍ കാരന്റെ സ്വാഭാവികമായ വികാരത്തെ ഹമാസ് - ഫത്താ വിഭാഗങ്ങളും തങ്ങള്‍ക്കു അനുകൂലമാക്കി  ചൂഷണം ചെയ്യുകയാണ് ഇന്ന്. 
ഹമാസ് - ഫത്താ വിഭാഗങ്ങളും ഇസ്രയേലും  തമ്മിലുള്ള അന്തര്‍ധാര സജീവമാണ് എന്നും ഈ രണ്ടു വിഭാഗങ്ങളും   തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി ഈ പ്രശ്നത്തെ ഉപയോഗിക്കുകയാണ് എന്നുമുള്ള  ആരോപണവും ഇന്നുണ്ട്.

വരാനിരിക്കുന്ന ഇസ്രയേല്‍ പൊതു തിരഞ്ഞെടുപ്പും ഈ അക്രമ പരമ്പരയും അതുകൊണ്ട് തന്നെ ഒരുപാട് ബന്തപെട്ടു കിടക്കുന്നു. 
യുറോപ്യന്‍ യുനിയന്‍ 

നൂറ്റാണ്ടുകളോളം നമ്മിലടിച്ചും പോരാടിയും നിന്നിരുന്ന യുറോപ്യന്‍ രാജ്യങ്ങള്‍ പിന്നീടു സമാധാനത്തിന്റെ പാതയിലോട്ടു വരികയും ഏകീകൃത യുറോപ്പ് എന്ന സങ്കല്പം ഉടലെടുക്കുകയും ചെയ്തു . 
 2012 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയപ്പോള്‍ പണ്ട് അവര്‍ വിതച്ച അശാന്തിയുടെ  വിത്തുകള്‍ ഗാസയിലും ഇസ്രായേലിലും വെസ്റ്റ്‌ ബാങ്കിലും വളര്‍ന്നു പന്തലിച്ചു ചോരപൂത്ത് നിറഞ്ഞിരുന്നു. എന്നിട്ടും അറബ് - ഇസ്രയേല്‍ പ്രശനത്തില്‍ ക്രിയാത്മകമായി ഒന്നും യുറോപ്യന്‍ യുനിയന് കഴിയാത്തത് അവരില്‍ ഇന്നുമുള്ള ക്രിസ്തുമത സ്വാതീനം തന്നെയാണ്.

അറബ് - ഇസ്രയേല്‍ പ്രശനവും മാധ്യമങ്ങളും

ഇസ്രയേല്‍ - പലസ്തീന്‍ പ്രശനം എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഓടിയെത്തുക ഇസ്രയെളീ ടാങ്ക് നു നേരെ കല്ലെറിയുന്ന ബാലനെയും , ഇസ്രായേലി ആക്രമണത്തില്‍ പരുക്കേറ്റു കഴിയുന്ന പിഞ്ചുബാലന്മാരുടെയും , പലസ്തീന്‍ ചാവേര്‍ അക്രമത്തില്‍ തകര്‍ന്ന ടെല്‍ അവീവിലെ വ്യാപാര സമുച്ചയവുമെല്ലാ മാണ്. അതായത് വയലന്റ് ആയ സമര മുറകള്‍ മാത്രമാണ് മാധ്യമങ്ങള്‍ പുറം ലോകത്ത് കാണിച്ചു കൊണ്ടിരുന്നത്. 
എന്നാല്‍ പലസ്തീനികളുടെ ഇടയില്‍  ഗാന്ധിയന്‍ സമരമാര്‍ഗങ്ങള്‍ നടക്കുന്നുണ്ട് എന്നും അതിനു വേണ്ടെത്ര മാധ്യമ ശ്രദ്ധ ലഭിക്കുന്നില്ല എന്നുമുള്ള വിവരം ജൂലിയ ബാച്ച എന്നാ ബ്രസീലിയന്‍ ചലചിത്ര-സാമൂഹിക  പ്രവര്‍ത്തക ടെഡ് ടാക്കിലൂടെ പറയുന്നത് വരെ പുറം ലോകത്തിനു അജ്ഞാതമായിരുന്നു. (വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക )
ഈ മാധ്യമ നിലപാട്  അറബ് - ഇസ്രയേല്‍ പ്രശ്നത്തെ കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുന്നത്. 

പരിഹാരം ?!!!


രണ്ടു വിഭാഗവും വളരെ വയലന്റ് ആയ സമര മുറകള്‍ കൈകൊള്ളുന്ന അവസ്ഥയില്‍ ഹിംസമാര്‍ഗത്തിലുള്ള സമരമാര്‍ഗങ്ങള്‍ ഉപേക്ഷിച്ചല്ലാതെ ഒരു സമാധാന ശ്രമങ്ങള്‍ക്കും പരിഹാര മാര്‍ഗങ്ങള്‍ക്കും പ്രസക്തിയില്ല.   

 ദൈവം ഇസ്രയേല്‍ വംശജര്‍ക്ക് വാഗ്ദാനം ചെയ്ത ഭൂമിയാണ്‌ ഇസ്രയേല്‍ എന്ന ജൂത - ക്രിതീയ - ഇസ്ലാമിക വിശ്വാസപരമായകാര്യം അറബ് വിഭാഗം അന്ഗീകരിക്കുകയും  , ഇസ്രയേല്‍ വംശജര്‍ പോലെ തന്നെ എല്ലാ മനുഷ്യവംശവും ദൈവത്തിന്റെ ഉല്‍കൃഷ്ടമായ വംശങ്ങള്‍ ആണെന്ന തിരിച്ചറിവ് ഇസ്രേയേല്‍ വിഭാഗത്തിനും ഉണ്ടാവേണ്ടതുണ്ട്. 
പരസ്പര വിശ്വാസം വര്‍ദ്ധിപ്പിക്കാനാവശ്യ കാര്യങ്ങള്‍ തങ്ങളുടെ വിഭാഗങ്ങളില്‍ മുന്‍കയ്യെടുത്തു പ്രാവര്‍ത്തികമാക്കണം. എങ്കില്‍ മാത്രമേ ഈ പ്രശനം ക്രിയാത്മകമായി പരിഹരിക്കാന്‍ ഉള്ള അന്തരീക്ഷം ഉണ്ടാകുകയുള്ളൂ.

അതെല്ലങ്കില്‍   യുദ്ധം ചെയ്തു മടുക്കുന്ന ഒരു തലമുറ ഉണ്ടാവുന്നത് വരെ പരസ്പരം യുദ്ധം ചെയ്തു ചോര ചീന്തുന്ന അവസ്ഥയായിരിക്കും പശ്ചിമേഷ്യയില്‍ ഉണ്ടാകുക.

9 comments:

  1. നന്നായെടാ .. കൂടുതല്‍ പഠനങ്ങള്‍ പ്രതീക്ഷിക്കുന്നു..

    ReplyDelete
    Replies
    1. http://www.youtube.com/watch?v=AvcH8x1H_Ig&feature=share

      Delete
  2. മുഹമ്മദിന്റെ കാല ശേഷം ഉടലെടുത്ത അറേബ്യന്‍ സാമ്രജ്വത്വം പശ്ചിമേഷ്യയില്‍ ഇസ്ലാമിന്റെ സ്വാധീനം ഉണ്ടാക്കി അതോടെ പശ്ചിമേഷ്യയുടെ നിയന്ത്രണം ക്രിസ്ത്യാനികളില്‍ നിന്നും മുസ്ലിങ്ങളിലേക്ക് വന്നു, ജൂതരും ക്രിസ്ത്യാനികളും ഉയര്‍ന്ന നികുതി നല്‍കേണ്ട അവസ്ഥ വന്നു , ഇസ്ലാമിലേക്ക് വരാന്‍ നിര്‍ബന്തിക്കപെട്ടു ചെറുത്തു നിന്നവരെ കൊന്നൊടുക്കപ്പെട്ടു. ഇതിനു എന്തെങ്കിലും ചരിത്ര രേഖകളുടെ പിന്‍ബലം ഉണ്ടോ കാരണം ആധികാരിക ചരിഹ്ര രേഖകള്‍ അനുസരിച്ച് കുരിശു യുധക്കാര്‍ ആദ്യ ആക്രമണം നടത്തുമ്പോള്‍ അവിടെ കൊല്ലപെട്ടത്‌ പകുതിയിലേറെ ജൂതന്‍ മാരായിരുന്നു ,യുറോപ്പില്‍ പീടിപ്പികപെട്ടെങ്കിലും ഇറാന്‍ ഉള്‍പെടെ ഉള്ള രാജ്യങ്ങളില്‍ ജൂതര്‍ സുരക്ഷിതര്‍ ആയിരുന്നു എന്നാണ് അറിവ്

    ReplyDelete
  3. shiyas ഇന്റെ അഭിപ്രായത്തോട് യോജിക്കുന്നു. വാഗ്ദത ഭൂമിയില്‍ നിന്ന് പുറത്താക്കപ്പെട്ടു ലോകത്താകമാനം ചിതറിയ ഇസ്രയീലിയര്‍ പിന്നീട് ഏറ്റവും കൂടുതല്‍ സമാധാനനവും സുരക്ഷയും അനുഭവിച്ചത് പശ്ചിമേഷ്യയില്‍ ഇസ്ലാമിക ഖലീഫ (ഭരണാധികാരി) മാരുടെ കീഴിലായിരുന്നു. പിന്നീട് ബ്രിട്ടന്‍ അമേരിക്കന്‍ സയണിസ്റ്റ് ലോബിയുടെ സഹായത്തിനും സമ്മര്‍ദ ത്തിനും വഴങ്ങി തദ്ധെശീയരായിരുന്ന ഫലസ്തീന്‍ മുസ്ലിംകളെ കുടിയൊഴിപ്പിച്ചു ജൂദന്മാരുടെ അധിനിവേശത്തിനു അവസരമൊരുക്കിയത് മുതലാണ് ഇന്നത്തെ പ്രശ്നങ്ങള്‍ തുടങ്ങിയത് എന്നാണ് അറിവ്.
    ലേഖകന്‍ ഇപ്പോള്‍ നിര്‍ദേശിച്ച പരിഹാരം പലസ്തിനെ എന്നേ അന്ഗീകരിച്ചതാണ്.അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരു ഫലസ്തീന്‍ രാജ്യം സ്ഥാപിക്കമും എന്ന് അവര്‍ ഇസ്രയേല്‍ ഉമായി കരാറും ഉണ്ടാക്കിയതാണ്. ആ കരാറും ലംഖിച്ചത് ഇസ്രയേല്‍ തന്നെയാണ്.

    anyway thanks..

    ReplyDelete
  4. Please Watch This

    http://www.youtube.com/watch?v=AvcH8x1H_Ig&feature=share

    ReplyDelete
  5. തീര്‍ച്ചയായും യുറോപ്യന്‍ ശക്തികളുടെ കീഴില്‍ ജൂതര്‍ അനുഭവിച്ച യാതനകളുടെ അത്രയൊന്നും അറബ് ശക്തികളുടെ കീഴില്‍ അനുഭവിച്ചിട്ടില്ല എന്നത് ചരിത്ര സത്യമാണ്. പക്ഷെ അറബ് ശക്തികളുടെ കീഴില്‍ ജൂതര്‍ സുഖമായി ജീവിച്ചിരുന്നു എന്ന് കരുതുന്നതു ശരിയല്ല.
    ഒട്ടോമാന്‍ തുര്‍ക്കികളുടെ കാലമായപ്പോഴേക്കും നിയമങ്ങള്‍ ഉദാരമാക്കുകയും അതുവഴി യുറോപ്പില്‍ നിന്നുമുള്ള പാലായനം കൂടുകയും അതുവഴി പശ്ചിമേഷ്യയിലെ ജൂതജനസംഖ്യ വര്‍ദ്ധിക്കുകയും ചെയ്തിരുന്നു.
    മദീനയിലെ പ്രബലമായ മൂന്ന് ജൂത ഗോത്രങ്ങളും മുസ്ലിങ്ങളും തമ്മിലുള്ള ഉരസലിന്റെ വ്യാപ്തി പല ഖുര്‍ആന്‍ സൂക്തങ്ങളിലൂടെയും വ്യക്തമാണ് , പ്രത്യേഗിച്ച് രണ്ടാം അധ്യായത്തിലും എട്ടാം അദ്ധ്യായത്തിലും .
    ബദര്‍ യുദ്ധത്തിനു ശേഷം ഈ മൂന്ന് ഗോത്ര വിഭാഗവും പല കാരണങ്ങളാല്‍ തകര്‍ക്കപെട്ടു. ആ സമയങ്ങളില്‍ ജൂതര്‍ക്കെതിരെ നബി നടത്തിയിട്ടുള്ള ആഹ്വാനങ്ങള്‍ പലതും സഹീഹ് ഹദീസുകളിലും കാണാം.
    ഇത്പ്രവാചകന് ശേഷം ആദ്യ നാല് ഖലീഫമാരുടെ കാലത്ത് തന്നെ അറബ് വംശജരുടെ സ്വാധീന പ്രദേശങ്ങളില്‍നിന്നും (പ്രര്ത്യേഗിച്ചു അറേബ്യന്‍ ഉപഭൂഗന്ടത്തില്‍ നിന്നും ) ജൂതരെ പുറത്താക്കുന്നതിന് കാരണമായി. എന്നാല്‍ ജറസുലേം ഭാഗങ്ങളില്‍ ഉയര്‍ന്ന ടക്സ് കൊടുത്തു കഴിയാന്‍ അവരെ അനുവദിച്ചു , ചെറുത്തു നിന്നവരെ രാജ്യദ്രോഹ ഇസല്മിനെതിരെ പ്രവര്‍ത്തിച്ചു തുടങ്ങിയ കുറ്റത്തിന് കൊലപെടുത്തി, ഈ കാലയളവില്‍ പല ജൂതരും വിശ്വാസപരമല്ലാത്ത കാരണത്താല്‍ തന്നെ ഇസ്ലാമിലേക്ക് വന്നു ചിലര്‍ വിശ്വാസപരമായ കാരണങ്ങള്‍ കൊണ്ടും.
    അല്‍ - താബരിയുടെ ചരിത്ര പുസ്തകത്തില്‍ ഇവയുടെയെല്ലാം വിവരണവും സൂചനകളും കാണാം.
    ഇത് ഈ പ്രശ്നത്തെ ഒരുപാട് മോശമായി സ്വാധീനിച്ചിട്ടുണ്ട്. ജൂതരോട് ഒരു കരാര്‍ ഉണ്ടാക്കുന്നത് നബിയുടെ നിലപാടിന് എതിരാണ് എന്നതു ഇന്നും ഇസ്ലാമിക തീവ്രവാദികളുടെ പ്രധാന ആശയമാണ്. എന്തിനു അധികം പറയുന്നു , തൊണ്ണൂറ്റി മൂനില്‍ പലസ്തീനും - ഇസ്രയേലും ചേര്‍ന് ഒപ്പ് വച്ച ചരിത്ര പ്രധാനമായ സമാധാന ഉടമ്പടി സത്യത്തില്‍ പലസ്തീനികലോടും നബിയുടെ ആശയങ്ങളോടും ചെയ്ത ചതിയാണ് എന്ന് കേരളത്തിലെ ഒരു പ്രമുഖ മത സംഘടനയുടെ മാസിക എഴുതിയത്.

    ReplyDelete
  6. really informative . ee charithram poornamayi enikkariyillayirinnu . especially liked that you put two perspectives also here. randu perude bhagathu ninnu chintichalum avarude bhagathu nyaayam undu ..

    UN propose cheyyunna border angeekarichu kondu randu rajyangalum parasparam angeekarikkuka ennullathakam oru pomvazhi.

    ReplyDelete
  7. Good read. However, some points to be clarified.
    1. the palestineians are Indeginous people of palestine, a mixture of Arabs and the original canaanites, like our Anglo Indians. So no solution is possible without giving them their due rights.
    2. Even if Judaism can be called a 'clan' now, there were many instances of conversions to Judaism in history. So there are Russian jews,African jews etc, who are Not part of 'the lost sheep of Israel'. They do not have any ligitimate claim to Israel.
    3. in the modern history, the jews' claim to a separate land for them is based on the percecution they have undergone during the Hitler regime. Even if we concede all the data they are providing are to be true, the facts remains that palestinians or other Arab nations have no part in it; so asking the the Palestinians to bear the brunt is unjust.

    ReplyDelete